ഭർത്താവിനെതിരെ കോടതിയെ സമീപിച്ച വീട്ടമ്മയ്ക്ക് ആക്രമണവും ഭീഷണിയും

ഭർത്താവിനെതിരെ കോടതിയെ സമീപിച്ച വീട്ടമ്മയ്ക്ക് ആക്രമണവും ഭീഷണിയും

ഇടുക്കി: ഭർത്താവിനെതിരെ കോടതിയെ സമീപിച്ച വീട്ടമ്മയ്ക്ക് ആക്രമണവും ഭീഷണിയുമെന്ന് ആരോപണം.

കൊന്നത്തടി സ്വദേശി ഖദീജയ്ക്കാണ് ഭര്‍ത്താവ് പരീതില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിച്ചതിനാണ് ഖദീജയെ ഭര്‍ത്താവ് ഇരുമ്ബുവടികൊണ്ട് ആക്രമിച്ചത്.

നിയമ പോരാട്ടത്തിന് പിന്നാലെ ഭര്‍ത്താവില്‍ നിന്ന് വീണ്ടും ഭീഷണിയുണ്ടെന്ന് പോലീസിനും ജില്ലാ കളക്ടര്‍ക്കും ഖദീജ പരാതി നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കുകളേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply
error: Content is protected !!