ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ വ്യാ​പ​ക നാ​ശം

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ വ്യാ​പ​ക നാ​ശം

തൃ​ശൂ​ര്‍: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ജി​ല്ല​യി​ല്‍ വ്യാ​പ​ക നാ​ശം സംഭവിച്ചു . നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ചു. ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഡാ​മു​ക​ള്‍ തു​റ​ന്നു. ചാ​ല​ക്കു​ടി​യു​ടെ​യും മ​ണ​ലി​പ്പു​ഴ​യു​ടെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ജി​ല്ല ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ചേ​ര്‍​പ്പ് അ​മ്മാ​ട​ത്ത് വീ​ടി​നു മു​ക​ളി​ലേ​ക്ക് കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണു. പൂ​ത്ത​റ​ക്ക​ല്‍ റോ​ഡി​ല്‍ ത​ണ്ടാ​ശ്ശേ​രി റാ​ഫി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് തൊ​ട്ട​ടു​ത്ത് തീ​പ്പ​ട്ടി ക​മ്ബ​നി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണ​ത്.

പ​ഴ​യ​ന്നൂ​ര്‍ വ​ട​ക്കേ​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആം​ബു​ല​ന്‍​സ് ഷെ​ഡ് ത​ക​ര്‍​ന്ന് വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ വീ​ണു. ചെ​റു​തു​രു​ത്തി മു​ള്ളൂ​ര്‍​ക്ക​ര​യി​ല്‍ വീ​ടി‍െന്‍റ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ടി​നോ​ട് ചേ​ര്‍​ന്ന് വീ​ണു. വ​യോ​ധി​ക മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് വീ​ണ​ത്.

ചൊ​വ്വാ​ഴ്ച പ​ക​ല്‍ മു​ഴു​വ​ന്‍ ത​ക​ര്‍​ത്ത് പെ​യ്ത മ​ഴ രാ​ത്രി​യും തു​ട​രു​ക​യാ​ണ്. ഒ​ന്നാം പ്ര​ള​യ ദു​രി​തം ഒ​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത ചാ​ല​ക്കു​ടി മേ​ഖ​ല​യി​ല്‍ ത​ന്നെ​യാ​ണ് മ​ഴ സാ​ര​മാ​യി ബാ​ധി​ച്ച​ത്. പെ​രി​ങ്ങ​ല്‍​ക്കു​ത്ത്, ഷോ​ള​യാ​ര്‍, പ​റ​മ്ബി​ക്കു​ളം ഡാ​മു​ക​ള്‍ തു​റ​ന്ന​തോ​ടെ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ ജ​ന​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.

Leave A Reply
error: Content is protected !!