കുമളി– മൂന്നാർ സംസ്ഥാന പാതയിൽ വൻമരം വീണു പത്തു 11 കെവി പോസ്റ്റുകളും വൈദ്യുതലൈനുകളും തകർന്നു

കുമളി– മൂന്നാർ സംസ്ഥാന പാതയിൽ വൻമരം വീണു പത്തു 11 കെവി പോസ്റ്റുകളും വൈദ്യുതലൈനുകളും തകർന്നു

നെടുങ്കണ്ടം : കുമളി– മൂന്നാർ സംസ്ഥാന പാതയിൽ വൻമരം വീണു പത്തു 11 കെവി പോസ്റ്റുകളും വൈദ്യുതലൈനുകളും നിലംപതിച്ചു. .ബസും തൊഴിലാളി വാഹനങ്ങളും കടന്നുപോകുന്നതിനു നിമിഷങ്ങൾക്കു മുൻപാണ് അപകടം നടന്നത്. അതുകൊണ്ടുതന്നെ വൻ ദുരന്തം ഒഴിവായി .നെടുങ്കണ്ടത്തിനു സമീപമാണ് അപകടം. മരം വീണ് 5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് മരം വൈദ്യുത ലൈനിലേക്കു പതിച്ചത്. മരം വീണതിന്റെ ആഘാതത്തിൽ കോൺക്രീറ്റ് പോസ്റ്റുകൾ ഒടിഞ്ഞു.

മരം വീണ് കെഎസ്ഇബിയുടെ ഇന്റർലിങ്ക് സംവിധാനവും തകരാറിലായതോടെ ഉടുമ്പൻചോല പഞ്ചായത്തിൽ വൈദ്യുതി മണിക്കൂറുകളാണ് മുടങ്ങി. വൈദ്യുതി തടസ്സം ഉണ്ടായാൽ ലൈനുകളിലേക്കു വൈദ്യുതി കടത്തിവിടാൻ ഇന്റർലിങ്ക് സംവിധാനം ഇവിടെ സ്ഥാപിച്ചിരുന്നു. ഇതും തകർന്ന് തരിപ്പണമായി. പച്ചടി, ഉടുമ്പൻചോല ഫീഡറുകൾ പൂർണമായും തകരാറിലായി.

Leave A Reply
error: Content is protected !!