കള്ളൻ കപ്പലിൽ തന്നെ… സുരേന്ദ്രൻ ശെരിക്കും പെട്ടു

കള്ളൻ കപ്പലിൽ തന്നെ… സുരേന്ദ്രൻ ശെരിക്കും പെട്ടു

അഴിക്കും തോറും വീണ്ടും വീണ്ടും സുരേന്ദ്രന് മേലുള്ള കുരുക്ക് ഇങ്ങനെ കൂടി കൊണ്ട് ഇരിക്കുകയാണ്,,,,കാരണം ബത്തേരിയിൽ എൻ.ഡി.എ. സ്ഥാനാർഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി എത്തിയെന്ന് ബി.ജെ.പി. നേതാവ് അയച്ച ഇ-മെയിൽ സന്ദേശത്തിലെ കൂടുതൽവിവരങ്ങൾ പുറത്തായി… ഇതിപ്പോൾ ബിജെപി ആകെ കുടുങ്ങി ഇരിക്കുന്ന അവസ്ഥയാണ്, പുനഃസംഘടനയെച്ചൊല്ലിയുള്ള പാർട്ടിക്കുള്ളിലെ തമ്മിലടിക്കിടെയാണ് തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകളുടെ ഡിജിറ്റൽ രേഖയുടെ പകർപ്പുകൾ പുറത്തുവന്നിരിക്കുന്നത്.സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി എത്തിയെന്നതില്‍ കൂടുതല്‍ വിവരങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മൂന്നരക്കോടി വരവും ഇതില്‍ 1.69 കോടി ബാക്കിയുണ്ടെന്നുമാണ് ഇ-മെയില്‍ സന്ദേശത്തിലുള്ളത്. അമിത് ഷാ മീനങ്ങാടിയിലെത്തിയ സമ്മേളന പരിപാടിക്ക് 68.25 ലക്ഷം ചെലവായെന്നും ഈ കണക്കിലുണ്ട്.ബി.ജെ.പി. നേതാവ് ഇ-മെയിലിലൂടെ അയച്ച തിരഞ്ഞെടുപ്പ് വരവ് ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ലഭിച്ചതിനെക്കുറിച്ച് മുൻപ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.. ബി.ജെ.പി. ജില്ലാ ജനറൽസെക്രട്ടറി പ്രശാന്ത് മലവയൽ, ജില്ലാപ്രസിഡന്റ് സജി ശങ്കർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് അയച്ചതാണീ ഇ-മെയിൽ. തിരഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇ-മെയിലിലൂടെ നേതാക്കൾക്ക് അയച്ച കണക്കുകൾ അന്വേഷണസംഘം കണ്ടെത്തിയത്.

മാർച്ച് 12 മുതൽ ഏപ്രിൽ ആറുവരെയുള്ള തിരഞ്ഞെടുപ്പ് സമയത്തെ വിശദമായ കണക്കുവിവരങ്ങളാണ് 11 പേജിലായി ഇ-മെയിലിലൂടെ അയച്ചിട്ടുള്ളത്. എന്നാൽ സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് ചെലവായി 17 ലക്ഷം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് കണക്ക് കാണിച്ചിട്ടുള്ളത്. കൂടാതെ ബി.ജെ.പി പുനസംഘടനയെ ച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പുറത്തുവന്ന വിവരങ്ങള്‍ സ്ഥിതി കൂടുതൽ രൂക്ഷമാവുകയാണ് , സജി ശങ്കറിനെ ബി.ജെ.പി. ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്നതിന് കാരണമായതും ഈ തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പറയുന്നത്, കൂടാതെ സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം കെ. സുരേന്ദ്രൻ പക്ഷക്കാരായ ചില നേതാക്കൾ മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എത്ര തുക ലഭിച്ചെന്നോ, എത്ര തുക ചെലവഴിച്ചുവെന്നോ പാർട്ടിയുടെ ജില്ലാപ്രസിഡന്റിനെ പോലും അറിയിച്ചിരുന്നില്ലെന്ന് ഒരുവിഭാഗം പറയുന്നു

പാർട്ടി യോഗങ്ങളിൽ തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾ ചോദ്യംചെയ്ത് നേതാക്കൾ പ്രതിഷേധമുയർത്തിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് ഫണ്ട് വരവ്-ചെലവ് കണക്കുകളിൽ വ്യക്തതവരുത്തണമെന്ന് സജി ശങ്കർ കർശനനിലപാട് സ്വീകരിച്ചതാണ് കെ. സുരേന്ദ്രന്റെ അപ്രീതിക്ക് കാരണമായതെന്നും ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് സ്ഥാനചലനമുണ്ടായതെന്നുമാണ് പാർട്ടിക്കുള്ളിലെ സംസാരം.എന്തയാലും പാർട്ടിക്കുള്ളിലെ അടിയുംവഴക്കുമെല്ലാം നാടുമൊത്തം പാട്ടായിന് പറഞ്ഞാൽ മതിയല്ലോ..

അതേസമയം ബി.ജെ.പി പുനസംഘടനയില്‍ ആര്‍.എസ്.എസിന് കടുത്ത അതൃപ്തിയുണ്ട്. ബി.ജെ.പിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ വെട്ടിനിരത്തലിനും പുറത്താക്കലിനും ഇരയായതെല്ലാം ആര്‍.എസ്.എസ് പാര്‍ട്ടിയിലേക്ക് നിയോഗിച്ച നേതാക്കളാണ്.ബി.ജെ.പി.ക്കുള്ളിലെ അഴിമതിയും ഏകപക്ഷീയമായ നിലപാടുകൾക്കുമെതിരേ കർശനനിലപാട് സ്വീകരിച്ചവരെയാണ് നേതൃത്വം അച്ചടക്കത്തിന്റെ വാളോങ്ങി, മൂലയ്ക്കിരുത്തിയതെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം. ഈ നടപടികളിൽ ആർ.എസ്.എസിന് ബി.ജെ.പി. നേതൃത്വത്തോട് കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് വിവരം,

കൂടാതെ ജില്ലയിലെ ബി.ജെ.പി.ക്കുള്ളിൽ സമാനതകളില്ലാത്ത സംഭവവികാസങ്ങൾ അരങ്ങേറുമ്പോഴും ആർ.എസ്.എസ്. മൗനം പാലിക്കുന്നത് നേതാക്കളെയും പ്രവർത്തകരെയും നിരാശരാക്കുകയാണ്. എന്തയാലും ശെരിക്കും പറഞ്ഞാൽ ബിജെപി യുടെ സമയം അത്ര ശെരിയല്ലന്ന് തോനുന്നു… വഴിയിൽ കൂടി പോകുന്ന എല്ലാം ഇപ്പോൾ ബിജെപിയുടെ തലയിൽ വീഴുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് ,,, ഇനി ഇപ്പോൾ വരും ദിവസങ്ങളിൽ എന്തൊക്കെ പുതിയ കാര്യങ്ങൾ പുറത്തു വരുമെന്നും ആരൊക്കെ പുറത്തു പോവുമെന്ന് കണ്ടറിയാം…

Video Link

https://youtu.be/V-11oGpg4xA

Leave A Reply
error: Content is protected !!