ഖത്തറില്‍ കൂടുതൽ ഇളവുകൾ ; ശരീര താപനില പരിശോധനയിൽ നിയന്ത്രണം

ഖത്തറില്‍ കൂടുതൽ ഇളവുകൾ ; ശരീര താപനില പരിശോധനയിൽ നിയന്ത്രണം

ദോഹ: കൊവിഡ് വ്യാപനo കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ . ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശിക്കാൻ ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. അതെ സമയം ചില സ്ഥലങ്ങളില്‍ മാത്രമായി താപനില പരിശോധന പരിമിതപ്പെടുത്തും.

പുതുക്കിയ ഉത്തരവ് പ്രകാരം ഇനി മുതല്‍ മെട്രോ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഇനി ശരീര താപനില പരിശോധന ആവശ്യമുള്ളത്.  അതേസമയം പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഇഹ്‍തിറാസ് ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്.

Leave A Reply
error: Content is protected !!