കല്ലുങ്കത്ര– അയ്മനം റോഡിൽ ബസും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്

കല്ലുങ്കത്ര– അയ്മനം റോഡിൽ ബസും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്

അയ്മനം: കല്ലുങ്കത്ര– അയ്മനം റോഡിൽ ഹോളിക്രോസ് സ്കൂളിനു സമീപം ബസും കാറും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക് . കാർ ഡ്രൈവർ നിരവത്തുപറമ്പ് റോജൻ ബാബു, കൂടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളികളായ 2 പേർക്കുമാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കുന്നതെന്നാണു നാട്ടുകാരുടെ പരാതി. സ്കൂളിനു സമീപത്തായതിനാൽ ഇവിടെ ഹംപ് സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അംഗം ബിജു മാന്താറ്റിലും സ്കൂൾ അധികൃതരും പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

Leave A Reply
error: Content is protected !!