”മമ ധര്‍മ്മ എല്ലാരും കാണാണെ..”; സിനിമ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിച്ച് അലി അക്ബര്‍

”മമ ധര്‍മ്മ എല്ലാരും കാണാണെ..”; സിനിമ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിച്ച് അലി അക്ബര്‍

1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ സംവിധാനം ചെയ്യുന്ന സിനിമ പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്ന് സംവിധായകന്‍ അലി അക്ബര്‍ . താന്‍ ബിജെപി സംസ്ഥാന സമിതി അംഗത്വം രാജി വച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് അലി അക്ബര്‍ ഇക്കാര്യം പറഞ്ഞത്. സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും എന്തായാലും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“പുഴ മുതല്‍ പുഴ വരെയുടെ പ്രവര്‍ത്തനവുമായി ഞാന്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. മമധര്‍മ്മ അതിന്‍റെ അവസാനത്തെ ലാപ്പിലാണ്. കിഡ്‍നി കൊടുത്തിട്ടാണെങ്കിലും പുഴ മുതല്‍ പുഴ വരെ തീര്‍ക്കും. അതില്‍ യാതൊരു സംശയവും വേണ്ട. അത് നിന്നുപോകുമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട. ഒരു കാര്യം പറഞ്ഞാല്‍ ജയിക്കാന്‍വേണ്ടിത്തന്നെ മുന്നില്‍ നില്‍ക്കും”, അലി അക്ബര്‍ പറഞ്ഞു. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം മാത്രമാണ് രാജി വച്ചിട്ടുള്ളതെന്നും ഒരു സാധാരണ പാര്‍ട്ടി അംഗമായി തുടരുമെന്നും അലി അക്ബര്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!