വെഞ്ചാപ്പള്ളി കടവിൽനിന്നു മുഞ്ഞനാട്ടേക്കുള്ള റോഡിലൂടെ യാത്ര ദുരിതം

വെഞ്ചാപ്പള്ളി കടവിൽനിന്നു മുഞ്ഞനാട്ടേക്കുള്ള റോഡിലൂടെ യാത്ര ദുരിതം

കോട്ടയം : തിരുവാതുക്കൽ വെഞ്ചാപ്പള്ളി കടവിൽനിന്നു മുഞ്ഞനാട്ടേക്കുള്ള റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ വള്ളവും വേണം. റോഡ് തോടായിട്ടു വർഷങ്ങളായെങ്കിലും പരിഹാരത്തിനു നടപടിയില്ല. റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. ചെളി കാരണം കാൽനടയാത്രയും സാധ്യമല്ല. വെള്ളം കെട്ടിനിന്നു റോഡ് പലയിടത്തും താഴ്ന്നിട്ടുണ്ട്.കഴിഞ്ഞദിവസം റോഡിൽ തെന്നിവീണു ഷൗക്കത്ത് ഹൗസിൽ നജ്മയ്ക്കു മൂക്കിനു പരുക്കേറ്റിരുന്നു. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്.

‌ഓടയില്ലാത്തതിനാൽ ചെറിയ മഴ പെയ്താൽത്തന്നെ വെള്ളക്കെട്ടുണ്ടാകും. പകലിൽ റോഡും കുഴിയും തിരിച്ചറിയാത്ത റോഡിലൂടെ രാത്രിയാത്ര സങ്കൽപിക്കാൻ പോലും കഴിയില്ലെന്നു നാട്ടുകാർ പറയുന്നു. തെരുവുവിളക്കുകളും കത്താറില്ല.

Leave A Reply
error: Content is protected !!