കനത്ത മഴ: മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

കനത്ത മഴ: മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

മലപ്പുറം: മലയോരമേഖലകളിൽ കനത്ത മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു.

ഇതു കൂടാതെ നിലമ്പൂർ-നാടുകാണി, നിലമ്പൂർ – കക്കാടംപൊയിൽ പാതകളിൽ രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെ ഗതാഗതവും നിരോധിച്ചു. എല്ലാവിധ ഖനന പ്രവർത്തങ്ങളും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കാനും കളക്ടര്‍ നിർദേശം നല്‍കി.

ഇടുക്കിയിലും രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്. ഇന്ന് മുതൽ പതിനാലാം തീയതി വരെയാണ് നിരോധനം. വൈകീട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയത്തേക്ക് യാത്ര അനുവദിക്കില്ല.

Leave A Reply
error: Content is protected !!