പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ പ്രഭാസ്

പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ പ്രഭാസ്

രാധേശ്യാമിലെ നായിക പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി പ്രഭാസ്. രാധേശ്യാമിലെ പൂജാഹെഗ്‌ഡെയുടെ കഥാപാത്രമായ പ്രേരണയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകള്‍ നേര്‍ന്നത്. ഒക്ടോബര്‍ 13നാണ് പൂജയുടെ ജന്മദിനം. രാധേശാമിലെ പ്രണയിനിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് നടന്‍ പ്രഭാസും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. സംവിധായകന്‍ രാധാകൃഷ്ണകുമാറും പൂജയ്ക്ക് ആശംസകളുമായി രംഗത്തെത്തി. ഹാപ്പി ബര്‍ത്ത് ഡേ പ്രേരണ എന്ന തലക്കെട്ടോടെയാണ് ഇരുവരും രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. പ്രഭാസും പൂജയും താരജോഡികളായി എത്തുന്ന ആദ്യചിത്രമായ രാധേശ്യാം പൊങ്കല്‍ ദിനമായ ജനുവരി 14നാണ് പ്രദര്‍ശനത്തിനെത്തുന്നത്.

വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ ചിത്രത്തില്‍വേഷമിടുന്നത്.   യുവി ക്രിയേഷന്‍, ടി – സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തില്‍  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Leave A Reply
error: Content is protected !!