കുറവിലങ്ങാട് ക്ലാരറ്റ്ഭവൻ–മടയകുന്ന് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

കുറവിലങ്ങാട് ക്ലാരറ്റ്ഭവൻ–മടയകുന്ന് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

കുറവിലങ്ങാട് :തുടർച്ചയായി പെയ്യുന്ന മഴ മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കുറവിലങ്ങാട് പഞ്ചായത്ത് എട്ടാം വാർഡിലെ ക്ലാരറ്റ്ഭവൻ–മടയകുന്ന് റോഡിന്റെ സംരക്ഷണ ഭിത്തി 50 മീറ്ററോളം നീളത്തിൽ ഇടിഞ്ഞു. വീടുകൾക്കു മുകളിൽ മണ്ണ് വീണെങ്കിലും ആർക്കും പരുക്കില്ല. ഗതാഗതം ഇപ്പോഴും ഭാഗികമായി മുടങ്ങിയ അവസ്ഥയിലാണ് . സംരക്ഷണഭിത്തിയുടെ ബാക്കി ഭാഗത്തും ബലക്ഷയം ഉണ്ടായിട്ടുണ്ട്. വീണ്ടും ഇടിച്ചിൽ ഉണ്ടായാൽ കൂടുതൽ വീടുകൾ ഭീഷണിയിലാകും.

മടയകുന്ന് ഭാഗത്തു നിന്നു കുറവിലങ്ങാട് ഭാഗത്തേക്കു എത്താനുള്ള എളുപ്പവഴിയാണിത്. ഒട്ടേറെ കുടുംബങ്ങളുടെ ഏക യാത്ര മാർഗവും ഇതാണ്. സംരക്ഷണ ഭിത്തി പൂർണമായി പൊളിച്ചു നീക്കി നവീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

Leave A Reply
error: Content is protected !!