പാറമേക്കാവ് പൂരത്തിന് ഉപയോഗിക്കുന്ന അമിട്ട് പുന:പരിശോധിയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

പാറമേക്കാവ് പൂരത്തിന് ഉപയോഗിക്കുന്ന അമിട്ട് പുന:പരിശോധിയ്ക്കാൻ ഹൈക്കോടതി ഉത്തരവ്

തൃശ്ശൂര്‍: പാറമേക്കാവ് പൂരത്തിന് ഉപയോഗിക്കുന്ന അമിട്ട് പുന:പരിശോധിയ്ക്കാൻ ഹൈക്കോടതി ഉത്തരവ്.

തൃശ്ശൂര്‍ ജില്ലാഭരണകൂടം പിടിച്ചെടുത്ത പാറമേക്കാവിന്‍റെ പൂരത്തിന് ഉപയോഗിക്കുന്ന അമിട്ടിൽ നിരോധിത വസ്തുവായ ബേരിയത്തിന്‍റെ അംശം കണ്ടെത്തിയിരുന്നു.

ഏഴ് ദിവസത്തിനകം വീണ്ടും പരിശോധന നടത്തി അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

അമിട്ട് പരിശോധിച്ചപ്പോൾ നിരോധിത രാസവസ്തുവായ ബേരിയത്തിന്‍റെ അംശമുണ്ടെന്നായിരുന്നു ലാബ് റിപ്പോർട്ട്. നിരോധിത രാസവസ്തുവിന്‍റെ സാന്നിധ്യമുള്ളതിനാൽ അമിട്ടുകൾ വിട്ടുതരാൻ കഴിയില്ലെന്ന് ജില്ലാഭരണകൂടം നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് പാറമേക്കാവ് വെടിക്കെട്ട് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത അമിട്ടുകൾ വീണ്ടും ലാബിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

Leave A Reply
error: Content is protected !!