കു​വൈ​ത്ത് സൈ​ന്യ​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് നി​യ​മ​നം

കു​വൈ​ത്ത് സൈ​ന്യ​ത്തി​ൽ വ​നി​ത​ക​ൾ​ക്ക് നി​യ​മ​നം

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്ത് ആ​ർ​മി ഓ​ഫി​സ​ർ, നോ​ൺ ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ ത​സ്തി​ക​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മാ​യി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹ​മ​ദ് ജാ​ബി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത് .

കു​വൈ​ത്ത് സൈ​ന്യ​ത്തി​ൽ സ്വ​ദേ​ശി വ​നി​ത​ക​ൾ​ക്ക് സ്പെ​ഷാ​ലി​റ്റി ഓ​ഫി​സ​ർ, നോ​ൺ-​ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ, മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്, മി​ലി​ട്ട​റി സ​പ്പോ​ർ​ട്ട് സ​ർ​വി​സ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി കു​വൈ​ത്ത് വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് വ്യക്തമാക്കി .

രാജ്യ സേവനത്തിന് ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് കു​വൈ​ത്തി വ​നി​ത​ക​ളെ​ന്നും സൈന്യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തിന്റെ ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ക്കാ​നു​ള്ള കു​വൈ​ത്തി വ​നി​ത​ക​ളു​ടെ ക​ഴി​വി​ലും സ​ന്ന​ദ്ധ​ത​യി​ലും പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി ചൂണ്ടിക്കാട്ടി . പു​തി​യ ദൗ​ത്യ​ത്തി​ൽ അ​വ​ർ പൂ​ർ​ണ​മാ​യി വി​ജ​യി​ക്കു​മെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Reply
error: Content is protected !!