അയിരൂർ റോഡിൽ ബസ് കുഴിയിൽപെട്ടു

അയിരൂർ റോഡിൽ ബസ് കുഴിയിൽപെട്ടു

വെണ്ണിക്കുളം : പണികൾ പൂർത്തീകരിക്കാത്ത വാലാങ്കര–അയിരൂർ റോഡിൽ അപകടം പതിവാകുന്നു . സ്വകാര്യബസ് കുഴിയിൽപെട്ടു. റാന്നിയിൽനിന്ന് തിരുവല്ലയിലേക്കു പോകുകയായിരുന്ന സ്വകാര്യബസാണ് വെണ്ണിക്കുളത്തിനു സമീപത്തെ വളവിൽ അപകടത്തിൽപെട്ടത്. ടാറിങ്ങിന്റെ ആദ്യപാളിയുടെ നിർമാണം പൂർത്തീകരിച്ചിട്ട് ഒരുമാസം കഴിഞ്ഞു . പലയിടങ്ങളിലും ടാറിങ് ഉയർത്തിയാണ് നവീകരണപ്രവൃത്തികൾ നടത്തിയത്. ഇത്തരത്തിൽ നിർമിച്ചയിടങ്ങളിൽ ടാറിങ്ങിന്റെ വശങ്ങളിൽ മണ്ണിട്ടു ഉറപ്പിക്കാത്തതാണ് അപകടങ്ങൾക്കു വഴിതെളിക്കുന്നത്.

വെണ്ണിക്കുളത്തിനും വഞ്ചികപ്പാറയ്ക്കും ഇടയിൽ ബഥനിപ്പടിയിൽ അടുത്തിടെ ടിപ്പർലോറിയും ആഴ്ചകൾക്ക് മുൻപ് ഇരുചക്രവാഹനവും അപകടത്തിൽപെട്ടിരുന്നു. ടാറിങ്ങിന്റെ ആദ്യഘട്ടം നടത്തിയതിനാൽ ബസുകളെല്ലാം ഓടിത്തുടങ്ങിയിട്ടുണ്ട്. മറ്റു വാഹനങ്ങളുടെയും തിരക്കേറെയാണ്. റോഡിന്റെ നവീകരണം വൈകുന്നതുമൂലം അപകടനിരക്ക് ഇനിയും വർധിക്കാം. തിരുവല്ല, റാന്നി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ നവീകരണപ്രവൃത്തികൾ ത്വരിതഗതിയിലാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Leave A Reply
error: Content is protected !!