വർക്‌ഷോപ്പിൽ മോഷണം : പിക്കപ് വാനും 12,000 രൂപയും മോഷണം പോയി

വർക്‌ഷോപ്പിൽ മോഷണം : പിക്കപ് വാനും 12,000 രൂപയും മോഷണം പോയി

മല്ലപ്പള്ളി : തിരുവല്ല റോഡിൽ പഞ്ചായത്ത് ഓഫിസിനു സമീപത്തെ വർക്‌ഷോപ്പിൽ മോഷണം. പിക്കപ് വാനും 12,000 രൂപയും മോഷ്ടിക്കപ്പെട്ടു. പാലയ്ക്കാത്തകിടി താന്നിയ്ക്കാപ്പൊയ്കയിൽ ടി.ഡി. രാജപ്പന്റെ ഉടമസ്ഥതയിലുള്ള രതീഷ് മോട്ടർ വർക്‌ഷോപ്പിലാണ് മോഷണം നടന്നത്. മേശയ്ക്കുള്ളിൽ വച്ചിരുന്ന രൂപയാണ് മോഷണം പോയത് .

വർക്‌ഷോപ്പിനോടു ചേർന്നു പ്രവർത്തിക്കുന്ന വാഹന പെയിന്റിങ് സ്ഥാപനത്തിൽ പെയിന്റിങ് പൂർത്തീകരിച്ച പിക്കപ് വാനാണ് മോഷ്ടിക്കപ്പെട്ടത്. വാഹനത്തിൽ സീറ്റും ലൈറ്റും ഉറപ്പിച്ചിരുന്നില്ല. മറ്റ് അനുബന്ധ പണികളും പൂർത്തീകരിച്ചിരുന്നില്ല. വർക്‌ഷോപ്പിന്റെ കടമുറിയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വാനിന്റെ താക്കോലും ബാറ്ററിയും നഷ്ടപ്പെട്ടിട്ടുണ്ട്. വെണ്ണിക്കുളം സ്വദേശിയുടേതാണ് പിക്കപ് വാൻ.

പത്തനംതിട്ടയിൽനിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കീഴ്‌വായ്പൂര് പൊലീസിന്റെ നേതൃത്വത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ വിവരങ്ങൾ ശേഖരിച്ചു. ടൗണിലും സമീപത്തും മോഷണം പെരുകുന്നത് വ്യാപാരികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫിസിനു സമീപത്തെ 2 കടകളിൽ കഴിഞ്ഞദിവസം മോഷണം നടന്നിരുന്നു

Leave A Reply
error: Content is protected !!