നിയമസഭാ കയ്യാങ്കളി: മന്ത്രി ശിവന്‍കുട്ടിയടക്കമുള്ള പ്രതികൾ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി

നിയമസഭാ കയ്യാങ്കളി: മന്ത്രി ശിവന്‍കുട്ടിയടക്കമുള്ള പ്രതികൾ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി

തിരുവനന്തപുരം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ട​ക്ക​മു​ള്ള ഇ​ട​ത് നേ​താ​ക്ക​ൾ ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി​ക​ൾ ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

ന്ത്രി വി ശിവന്‍കുട്ടിയടക്കം ആറുപ്രതികളും നവംബര്‍ 22ന് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. 22ന് കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. ആറുപ്രതികളും വിചാരണ നേരിടണം.

മന്ത്രി വി ശിവന്‍കുട്ടിക്കുപുറമേ മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ എ.കെ അജിത്, സികെ സദാശിവന്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.

വിടുതല്‍ ഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

 

 

Leave A Reply
error: Content is protected !!