അടച്ചിട്ട വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും മോഷണം പോയി

അടച്ചിട്ട വീട്ടില്‍ മോഷണം; സ്വര്‍ണവും പണവും മോഷണം പോയി

തൃശൂര്‍: അടച്ചിട്ട വീട്ടില്‍ നിന്ന് നാല് പവന്‍ സ്വര്‍ണവും നാല്‍പതിനായിരം രൂപയും മോഷണം പോയി . എടമുട്ടം തവളക്കുളത്തിന് തെക്ക് അമ്ബലത്ത് വീട്ടില്‍ ഷിഹാബുദ്ധീന്റെ ഇരുനില വീട്ടിലായിരുന്നു മോഷണം. വീടിന്റെ മുകള്‍ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലുപവന്റെ ആഭരണങ്ങളും നാല്‍പ്പതിനായിരം രൂപയുമാണ് കവര്‍ന്നത്.

രണ്ടു ദിവസം മുന്‍പ് പിതാവിന്റ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെല്ലാവരും കോയമ്ബത്തുരിലേക്ക് പോയിരിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ നടന്ന വിവരം അറിയുന്നത്.വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത് . വലപ്പാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും, വിരലടയാള വിദ്ഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരികരിച്ചു.

Leave A Reply
error: Content is protected !!