ലോകകപ്പ് യോഗ്യതാ മത്സരം; ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഹംഗറി

ലോകകപ്പ് യോഗ്യതാ മത്സരം; ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഹംഗറി

വെംബ്ലി: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ അവരുടെ മൈതാനത്ത് സമനിലയില്‍ തളച്ച് ഹംഗറി.

ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 24-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോളണ്ട് സല്ലായി ഹംഗറിയെ മുന്നിലെത്തിച്ചിരുന്നു.

എന്നാല്‍ 37-ാം മിനിറ്റില്‍ ഫില്‍ ഫോഡനെടുത്ത ഫ്രീ കിക്കില്‍ നിന്ന് സ്‌കോര്‍ ചെയ്ത ജോണ്‍ സ്‌റ്റോണ്‍സ് ഇംഗ്ലണ്ടിനെ ഒപ്പം എത്തിച്ചു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ വിജയ ഗോള്‍ നേടാനുള്ള അവസരം പിന്നീട് സ്റ്റോണ്‍സിന് ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡര്‍ പുറത്തേക്ക് പോകുകയായിരുന്നു.

Leave A Reply
error: Content is protected !!