കെ ​റെ​യി​ൽ: പൊ​തു​വി​ക​സ​ന​ത്തി​ന് ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം, അ​നാ​വ​ശ്യ ആ​ശ​ങ്ക ഉ​ണ്ടാ​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

കെ ​റെ​യി​ൽ: പൊ​തു​വി​ക​സ​ന​ത്തി​ന് ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം, അ​നാ​വ​ശ്യ ആ​ശ​ങ്ക ഉ​ണ്ടാ​ക്ക​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ പ​ദ്ധ​തി​യി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യം. പ്ര​തി​പ​ക്ഷ​ത്തു​നി​ന്നും എം.​കെ. മു​നീ​ർ എം​എ​ൽ​എ​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

നാ​ടി​ന്‍റെ പൊ​തു​വി​ക​സ​ന​ത്തി​ന് ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ ആ​ശ​ങ്ക ഉ​ണ്ടാ​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു.

ആ​ശ​ങ്ക പ​ര​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി​യു​ടെ പേ​രി​ൽ ആ​രു​ടെ​യും ഭൂ​മി ക​വ​ർ​ന്നെ​ടു​ക്കി​ല്ലെ​ന്നും ഉ​റ​പ്പ് ന​ൽ​കി. ഗ്രാ​മ​ങ്ങ​ളി​ൽ നാ​ലി​ര​ട്ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. ന​ഗ​ര​ങ്ങ​ളി​ൽ ര​ണ്ടി​ര​ട്ടി ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കും. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്, അദ്ദേഹം വ്യക്തമാക്കി. എ​ന്തി​നെ​യും എ​തി​ർ​ക്കു​ന്ന​വ​രാ​ണ് പ്ര​തി​പ​ക്ഷ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ ആരോപിച്ചു.

അ​തേ​സ​മ​യം ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യാ​ണ് പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും എ​ന്തി​നെ​യും എ​തി​ർ​ക്കു​ന്ന​വ​രെ​ന്ന തൊ​പ്പി സ്വ​ന്തം ത​ല​യി​ൽ വെ​ച്ചാ​ൽ മ​തി​യെ​ന്നും പ്രതിപക്ഷ നേതാവ വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്തി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദ​വും പ്ര​തി​പ​ക്ഷം ത​ള്ളി. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് ബ​ദ​ൽ​മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ പ്ര​തി​പ​ക്ഷം ത​യാ​റാ​ണെ​ന്നും എം.​കെ. മു​നീ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട് പോ​കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. അ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മി​ല്ല. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 9314 കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ​ക്കു​ക​ൾ തെ​റ്റാ​ണെ​ന്നും പ്ര​തി​പ​ക്ഷം വാ​ദി​ച്ചു. ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി നി​രാ​ശ​ജ​ന​ക​മാ​ണെ​ന്നും പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യോ​ടെ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.

Leave A Reply
error: Content is protected !!