പഴകിയ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടുത്തു :രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു

പഴകിയ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടുത്തു :രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു

അ​ടി​മാ​ലി: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും വ​ഴി​യോ​ര ത​ട്ടു​ക​ട​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന നടത്തി . ര​ണ്ട് ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. മാ​യം ക​ല​ര്‍ന്ന​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തു​മാ​യ ഇ​റ​ച്ചി ഉ​ള്‍പ്പെ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ദേ​വി​കു​ളം ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ ബൈ​ജു ജോ​സ​ഫ്, തൊ​ടു​പു​ഴ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ര്‍ എം.​എ​ന്‍. ഷം​സി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​വാ​സ​ല്‍, ബൈ​സ​ണ്‍വാ​ലി, മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ല്‍ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​നി​ലാ​ണ് ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്.

മൂ​ന്നാ​ര്‍ ടൗ​ണി​ലെ ര​ണ്ട് ക​ട​ക​ളാ​ണ് അ​ട​പ്പി​ച്ച​ത്. കൃ​ത്രി​മ നി​റം ചേ​ര്‍​ത്ത്​ ത​യാ​റാ​ക്കി​യ ഒ​മ്ബ​തു​കി​ലോ ചി​ക്ക​നും ഗ്രി​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്ന ചി​ക്ക​നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍ അ​ധി​ക​വും. പ​രി​സ​ര, വ്യ​ക്തി ശു​ചീ​ക​ര​ണ​ത്തി​ലെ പോ​രാ​യ്മ​യും മ​ലി​ന​ജ​ല ഉ​പ​യോ​ഗ​വു​മ​ട​ക്കം നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ളാ​ണ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. പൂ​ജാ അ​വ​ധി പ്ര​മാ​ണി​ച്ച്‌ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ഭ​ക്ഷ​ണ​ത്തി​ന്​ ആ​ശ്ര​യി​ക്കു​ന്ന വ​ഴി​യോ​ര ത​ട്ടു​ക​ട​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.

Leave A Reply
error: Content is protected !!