ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ തുടരുന്നു

ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ തുടരുന്നു

കശ്മീർ : തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ പൂഞ്ചിൽ വനമേഖലയിൽ സുരക്ഷ സേന ഇന്നും തെരച്ചിൽ തുടരും. ഉൾവനമേഖലയിൽ കഴിഞ്ഞ ദിവസവും തെരച്ചിൽ ഊജ്ജിതമാക്കിയിരുന്നു .ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് പ്രാഥമിക നിഗമനം.

അതിർത്തി കടന്നെത്തിയ ഭീകരരുമായിട്ടാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നത്. മലയാളി സൈനികൻ അടക്കം ഏറ്റുമുട്ടൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ അഞ്ച് ഭീകരർ കൊല്ലപ്പെട്ടിരുന്നു .

അതെ സമയം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് കേരളത്തിലെത്തിക്കും. ഇന്ന് വൈകുന്നേരത്തോടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കും.

Leave A Reply
error: Content is protected !!