സഞ്ജു ഉണ്ടാകുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഉടൻ അറിയാം..

സഞ്ജു ഉണ്ടാകുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഉടൻ അറിയാം..

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ പറയത്തക്ക മാറ്റങ്ങളുണ്ടാകില്ല. ഹാര്‍ദിക് പണ്ഡ്യ ബൗള്‍ ചെയ്യാനുള്ള സാധ്യത തുറവെങ്കില്‍ ഒരു പേസറെ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശത്തിന് പിന്തുണയേറുന്നുണ്ട്. റിസര്‍വ്വ് താരങ്ങളുടെ പട്ടികയിലുള്ള ഷാര്‍ദുല്‍ ഠാക്കൂര്‍ , ദീപക് ചാഹര്‍ എന്നിവരില്‍ ഒരാള്‍ക്ക് ടീമില്‍ ഇടം ലഭിക്കാൻ സാധ്യത ഉണ്ട്.

കൊല്‍ക്കത്ത ഓപ്പണര്‍ വെങ്കടേഷ് അയ്യറുടെ ഫോമും ബൗളിംഗ് മികവും കൂടി കണക്കിലെടുത്ത് പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്. എന്നാല്‍ ബൗള്‍ ചെയ്തില്ലെങ്കിലും ഫിനിഷര്‍ എന്ന നിലയിലെ ഹാര്‍ദിക്കിന്റെ റെക്കോഡ് സെലക്ഷന്‍ കമ്മിറ്റിക്ക് എളുപ്പം അവഗണിക്കാന്‍ കഴിയില്ല. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിന്തുണ ഹാര്‍ദിക്കിനുണ്ട്. ടീം മെന്ററായ എം എസ് ധോണിയുടെ അഭിപ്രായവും തേടുമെന്ന് സൂചനയുണ്ട്.

Leave A Reply
error: Content is protected !!