മണിപ്പൂരില്‍ ജനക്കൂട്ടത്തിന് നടുവിൽ വെടിവെയ്‌പ്‌ ; 5 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ജനക്കൂട്ടത്തിന് നടുവിൽ വെടിവെയ്‌പ്‌ ; 5 പേര്‍ കൊല്ലപ്പെട്ടു

കാങ്‌പോക്പി (മണിപ്പൂര്‍): മണിപ്പൂരില്‍ ജനക്കൂട്ടത്തിന് നേര്‍ക്ക് ഭീകരവാദികള്‍ നടത്തിയ വെടിവയ്‌പ്പിൽ ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കാങ്‌പോക്പി ജില്ലയിലെ ബി ഗമോമിലാണ് ആക്രമണമുണ്ടായത് .അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെങ്കിലും മൂന്നു മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്നും രണ്ടെണ്ണം കാണാതായെന്നും ഐ.ജി ലുന്‍സെയ് കിപ്‌ഗെന്‍ വ്യക്തമാക്കി .

മേഖലയിൽ കുകി തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളുടെ സംസ്‌കാര ചടങ്ങിനിടെയാണ് ആക്രമണം .വെടിവയ്പ് ഭീതിയിൽ ഗ്രാമീണര്‍ നാടുവിട്ട് അയല്‍ നാടുകളില്‍ അഭയം തേടിയതായും പോലീസ് വെളിപ്പെടുത്തുന്നു .

സംയുക്ത പോലീസ് സേനയും സ്‌പെഷ്യല്‍ കമാന്‍ഡോയും അസം റൈഫിള്‍സും തീവ്രാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഐ.ജി വ്യക്തമാക്കി.

Leave A Reply
error: Content is protected !!