ഐപിഎല്‍ രണ്ടാം ക്വാളിഫയർ മത്സരം; ഇന്ന് ഡല്‍ഹി കാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കുനേർ പോരാട്ടം

ഐപിഎല്‍ രണ്ടാം ക്വാളിഫയർ മത്സരം; ഇന്ന് ഡല്‍ഹി കാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കുനേർ പോരാട്ടം

ഷാര്‍ജ: ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എതിരാളികളെ ഇന്ന് അറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം നടക്കുക.

ഇരുവരും നേര്‍ക്കുനേര്‍ വരുന്ന 29-ാം മത്സമാണിത്. കൊല്‍ക്കത്ത 15ലും ഡല്‍ഹി 12 മത്സരങ്ങളിലും ജയിച്ചു. ഒരു കളി ഉപേക്ഷിക്കുകയായിരുന്നു. സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ കളിയില്‍ ജയിച്ചു. ഇന്ത്യന്‍ പാദത്തില്‍ ഡല്‍ഹി ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ യുഎഇ പാദത്തില്‍ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചു.

Leave A Reply
error: Content is protected !!