ഇന്ത്യന്‍ പരിശീലകനാവാനുള്ള ബിസിസിഐയുടെ ക്ഷണം; നിരസിച്ച് രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ പരിശീലകനാവാനുള്ള ബിസിസിഐയുടെ ക്ഷണം; നിരസിച്ച് രാഹുല്‍ ദ്രാവിഡ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകസ്ഥാനത്തേക്കുളള ബിസിസിഐ ക്ഷണം നിരസിച്ച് രാഹുല്‍ ദ്രാവിഡ്. ജൂനിയര്‍ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും, ബെംഗളുരു വിടാന്‍ താത്പര്യമില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. ടി20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്ക് പകരമാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്.

അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവരുടെ പേരും നേരത്തെ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, വിദേശ പരിശീലകര്‍ക്കാണ് നിലവില്‍ സാധ്യത. അതേസമയം ബൗളിംഗ് കോച്ചായി ഇന്ത്യന്‍ മുന്‍ പേസര്‍ പരസ് മാംബ്രേ നിയമിക്കപ്പെട്ടേക്കുമെന്നും സൂചനകൾ ഉണ്ട്.

Leave A Reply
error: Content is protected !!