കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ യുഎസിൽ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ യുഎസിൽ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി

കണെക്ടിക്കട്ട്: യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎസിലെത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. കണെക്ടിക്കറ്റില്‍ ഇന്ത്യന്‍ സമൂഹവുമൊത്ത് ‘ആസാദി കി അമൃത് മഹോത്സവ്’ ആഘോഷിച്ചു.

ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും ആസാദി കി അമൃത് മഹോത്സവത്തില്‍ പങ്കെടുക്കുന്നതിലുള്ള അവരുടെ ഉത്സാഹവും പുതിയ ഇന്ത്യയുടെ വളര്‍ച്ചയില്‍ അവരുടെ പങ്കാളിത്തവും നേരില്‍ കണ്ടുവെന്നും വി.മുരളീധരന്‍ ട്വീറ്റ് ചെയ്തു.

രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷിക വേളയിലാണ് ‘ആസാദി കി അമൃത് മഹോത്സവ്. ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ പരിപാടികളാണ് അരങ്ങേറുന്നത് .

Leave A Reply
error: Content is protected !!