കു​ര​ങ്ങ് ശല്യം : പൊല്ലാപ്പായി തിരുവല്ല താലൂക്ക് ആശുപത്രി

കു​ര​ങ്ങ് ശല്യം : പൊല്ലാപ്പായി തിരുവല്ല താലൂക്ക് ആശുപത്രി

തി​രു​വ​ല്ല: തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഐ.​പി ബ്ലോ​ക്കി​ല്‍ എത്തിയ കു​ര​ങ്ങൊ​പ്പി​ക്കു​ന്ന പണി ചി​ല്ല​റ​യ​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ലു​പ്പ​മു​ള്ള കു​ര​ങ്ങി​നെ ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ ക​ണ്ട​ത്.ജീ​വ​ന​ക്കാ​ര്‍ ആ​ദ്യം അ​വ​ഗ​ണി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഐ.​പി ബ്ലോ​ക്കി​ലെ പ​ല​ഭാ​ഗ​ത്താ​യി വാ​ന​ര​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

വാ​ര്‍ഡു​ക​ളി​ല്‍ പ​ല​യി​ട​ത്തും ഓ​ടി​ക്ക​യ​റി. സു​ര​ക്ഷ ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ക​ടി​ക്കാ​നു​ള്ള ഭാ​വ​ത്തി​ല്‍ ചീ​റി​യ​ടു​ത്തു. പി​ന്നീ​ട് മു​ക​ളി​ലെ പ​ണി​പൂ​ര്‍ത്തി​യാ​കാ​ത്ത ര​ണ്ട് നി​ല​ക​ളു​ടെ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ളി​വി​ലി​രു​ന്നു. ഇ​ട​ക്ക്​ പു​റ​ത്തു​വ​ന്ന് കി​ട്ടു​ന്ന ഭ​ക്ഷ​ണം ത​ട്ടി​യെ​ടു​ക്കും. കു​ര​ങ്ങ് പോകുന്നില്ലെന്ന് കണ്ടതോടെ വ​നം​വ​കു​പ്പി​ല്‍ അ​റി​യി​ച്ചു. റാ​ന്ന​യി​ല്‍നി​ന്ന് ദ്രു​ത​ക​ര്‍മ​സേ​ന​യെ​ത്തി തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് കെ​ണി​ക്കൂ​ട് സ്ഥാ​പി​ച്ചു. കൂ​ട്ടി​ല്‍ ഭ​ക്ഷ​ണം വെ​ച്ചെ​ങ്കി​ലും ആ​ദ്യ​ദി​നം കു​ര​ങ്ങ് ആ ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​തേ​യി​ല്ല.

Leave A Reply
error: Content is protected !!