കനത്ത മഴ: ഭീതിയോടെ മലയോര പ്രദേശം

കനത്ത മഴ: ഭീതിയോടെ മലയോര പ്രദേശം

ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ മ​ല​മ​ട​ക്കു​ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​രും പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ച്ച​വ​രും ആ​ശ​ങ്ക​യി​ല്‍. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ പ​യ്യാ​വൂ​ര്‍, ച​ന്ദ​ന​ക്കാം​പാ​റ, കാ​ഞ്ഞി​ര​ക്കൊ​ല്ലി, കു​ന്ന​ത്തൂ​ര്‍, ആ​ടാം​പാ​റ, വ​ഞ്ചി​യം ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം മ​ഴ ക​ന​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി ക​ര്‍​ണാ​ട​ക വ​ന​ത്തി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് മ​ല​യോ​ര​ത്തെ പു​ഴ​ക​ളാ​കെ ക​വി​ഞ്ഞി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലും ഇ​വി​ട​ങ്ങ​ളി​ല്‍ സ്ഥി​തി ഭീ​ക​ര​മാ​ണ്. ശ്രീ​ക​ണ്ഠ​പു​രം, ചെ​ങ്ങ​ളാ​യി ടൗ​ണു​ക​ള്‍ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം പ്ര​ള​യ​ത്തി​ന​ടി​യി​ലാ​യി​രു​ന്നു.

ഇ​നി​യൊ​രു പ്ര​ള​യം കൂ​ടി താ​ങ്ങാ​നാ​വി​ല്ലെ​ന്നു​പ​റ​ഞ്ഞ് വ്യാ​പാ​രി​ക​ള്‍ പ്രാ​ര്‍​ഥ​ന​യോ​ടെ ക​ഴി​യു​ക​യാ​ണ്. ക്വാ​റി പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​ക​ള്‍ പ​ല​തും ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ചെ​ങ്ങ​ളാ​യി കൊ​വ്വ​പ്പു​റം, തേ​ര്‍​ലാ​യി ദ്വീ​പ്, ശ്രീ​ക​ണ്ഠ​പു​രം, മ​ല​പ്പ​ട്ടം കൊ​ള​ന്ത ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ക പ​തി​വാ​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​രും മ​ഴ തു​ട​രു​മ്ബോ​ള്‍ ആശങ്കയിലാണ് .

പൊ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും മ​ല​യോ​ര​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ച​ന്ദ​ന​ക്കാം​പാ​റ ഒ​ന്നാം പാ​ലം വ​ള​വി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​ര​ങ്ങ​ളും വൈ​ദ്യു​തി തൂ​ണു​ക​ളും ക​മ്ബി​യും ഉ​ള്‍​പ്പെ​ടെ പൊ​ട്ടി​വീ​ണ് റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ഇ​ത് പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ടാം​പാ​റ പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ല്‍ തു​ട​രു​ന്ന​ത് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ദു​രി​ത​മു​ണ്ടാ​ക്കി. കാ​ഞ്ഞി​ര​ക്കൊ​ല്ലി ശ​ശി​പ്പാ​റ ടൂ​റി​സ്​​റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കു​ന്ന കാ​സ്മി തോ​ടി​ന്‍റെ ക​ലു​ങ്കി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി​യു​ള്‍​പ്പെ​ടെ മ​ഴ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ല്‍ ത​ക​ര്‍​ന്ന​തി​നാ​ല്‍ ഇ​വി​ടെ​യും ഗ​താ​ഗ​തം നി​ല​ച്ചി​ട്ടു​ണ്ട്. മ​രം വീ​ണ് വൈ​ദ്യു​തി തൂ​ണു​ക​ളും ലൈ​നു​ക​ളും റോ​ഡു​ക​ളി​ലും ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ലം​പ​തി​ച്ചി​രു​ന്നു. അ​വ​യെ​ല്ലാം പു​ന:​സ്ഥാ​പി​ച്ചു​വ​രു​ക​യാ​ണ്.

Leave A Reply
error: Content is protected !!