ആലപ്പുഴയിൽ കാർ കുളത്തിലേക്ക് മറിഞ്ഞു

ആലപ്പുഴയിൽ കാർ കുളത്തിലേക്ക് മറിഞ്ഞു

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ കാർ നിയന്ത്രണം തെറ്റി കുളത്തിലേക്ക് മറിഞ്ഞ നിലയിൽ. വലിയകുളങ്ങര ചേനശേരി കുളത്തിലേക്കാണ് കാർ മറിഞ്ഞത്. തുടർച്ചയായ ശക്തമായ മഴയെ തുടർന്ന് കുളത്തിലെ ജലനിരപ്പ് ഉയർന്ന് റോഡിലേക്ക് വെള്ളം കയറിയിരുന്നു. ചെന്നിത്തല പുത്തൻകുളങ്ങര ബന്ധുവീട് സന്ദർശിക്കാൻ വന്ന കല്ലുമല സ്വദേശികളായ പ്രായമായ അമ്മയും, മകളും കൊച്ചുമക്കളും അടങ്ങിയ കുടുബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

നാട്ടുകാർ ഇവരെ കാറിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ആർക്കും പരിക്കില്ല. റോഡിൽ വെള്ളം നിറഞ്ഞ് കുളവും റോഡും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നതിലാണ് അപകടം ഉണ്ടായത്. കുളത്തിൽ ഉണ്ടായിരുന്ന മരക്കുറ്റിയിൽ ഇടിച്ച് കാർ നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

Leave A Reply
error: Content is protected !!