കനത്ത മഴയിൽ തലശ്ശേരിയില്‍ വെള്ളക്കെട്ട്

കനത്ത മഴയിൽ തലശ്ശേരിയില്‍ വെള്ളക്കെട്ട്

ത​ല​ശ്ശേ​രി: തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ തു​ട​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​ മി​ക്ക റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ന​ഗ​ര​ത്തി​ല്‍ കു​യ്യാ​ലി, നാ​ര​ങ്ങാ​പ്പു​റം, എം.​എം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളിൽ വെ​ള്ള​ക്കെ​ട്ടു​ണ്ടായി. എ​ര​ഞ്ഞോ​ളി​പാ​ലം നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ കൂ​ത്തു​പ​റ​മ്ബ്, ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കു​യ്യാ​ലി റോ​ഡ് വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

മ​ഴ​യി​ല്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ഇ​തു​വ​ഴി ഗ​താ​ഗ​ത​ക്കു​രുക്ക് ​ ​രൂപ്ക്​മാ​യി. ഇ​വി​ടെ​യു​ള്ള നി​ര​വ​ധി വീ​ടു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​യി​ലാ​ണ്. കു​യ്യാ​ലി റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന മൂ​ന്ന് പൈ​പ്പു​ക​ളി​ലെ ത​ട​സ്സ​മാ​ണ് വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. സ​മീ​പ​ത്താ​യി മ​ര​ച്ചി​ല്ല​ക​ളു​ടെ കൊ​മ്ബു​ക​ള്‍ ഓ​വു​ചാ​ലി​ല്‍ ത​ള്ളി​യ​തും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്നു.

Leave A Reply
error: Content is protected !!