ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു; ഉ​റ​ങ്ങിക്കിടന്ന ഗൃ​ഹ​നാ​ഥ​ന്‍ ര​ക്ഷ​പ്പെ​ട്ടു

ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു; ഉ​റ​ങ്ങിക്കിടന്ന ഗൃ​ഹ​നാ​ഥ​ന്‍ ര​ക്ഷ​പ്പെ​ട്ടു

അ​ഞ്ച​ര​ക്ക​ണ്ടി: ക​ന​ത്ത മ​ഴ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു. വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ ര​ക്ഷ​പ്പെ​ട്ടു. വേ​ങ്ങാ​ട് മെ​ട്ട​യി​ലെ കു​ഞ്ഞ​മ്മ​ദി​ന്‍റെ വീ​ടാ​ണ് മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു വീ​ണ​ത്. ത​നി​ച്ച്‌ താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ശ​ബ്​​ദം കേ​ട്ട് ഉ​റ​ക്ക​ത്തി​ല്‍ നി​ന്നും എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു​വീ​ണ കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ഞ്ച​ര​ക്ക​ണ്ടി – ചാ​ലോ​ട് റോ​ഡി​ല്‍ കു​ഴി​മ്ബാ​ലോ​ട് മെ​ട്ട​യി​ലാ​ണ് ക​ശു​മാ​വ് ക​ട​പു​ഴ​കി​യ​തി​നെ തു​ട​ര്‍​ന്ന് റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​ടു​കൂ​റ്റ​ന്‍ ക​ശു​മാ​വ് പൂ​ര്‍​ണ​മാ​യും റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മ​ട്ട​ന്നൂ​രി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Leave A Reply
error: Content is protected !!