യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുമരകം: യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദീപ കോടേജില്‍ പരേതനായ ശശിധരന്റെ മകന്‍ ടിബിന്‍ (39) ആണ് മരിച്ചത്. സ്വന്തം വീട്ടില്‍ നിന്ന് ഭാര്യ ദീപ എത്തിയപ്പോഴാണ് ടിബിന്‍ വീട്ടിൽ മരിച്ചുകിടക്കുന്നത് കണ്ടത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ആയ ദീപ ജോലിക്ക് പോകുന്ന വഴിയാണ് വീട്ടില്‍ കയറിയത്.

മുറിയിലെ കട്ടിലിന് താഴെ രക്തത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ടിബിന്റെ ഇടതുകാലിന്റെ പിന്നിലും മുന്നിലും നെറ്റിയിലും മുറിവുണ്ട്. കിടപ്പുമുറിയില്‍ നിന്ന് അടുക്കള ഭാഗം വരെ രക്തം വീണിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയിലെ തലയണ വലിച്ചുകീറി പഞ്ഞി പുറത്തുവന്ന നിലയിലാണ്.മരണകാരണം പോസ്റ്റ്‌മോര്‍ടെത്തിന് ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!