ലേണേഴ്സ് എടുത്തവർക്ക് ടെസ്റ്റിന് സ്ലോട്ട് വൈകുന്നു

ലേണേഴ്സ് എടുത്തവർക്ക് ടെസ്റ്റിന് സ്ലോട്ട് വൈകുന്നു

കൊല്ലം: ഡ്രൈവിംഗ് ടെസ്റ്റ് പുനരാംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും ലേണേഴ്സ് ലൈസൻസ് ലഭിച്ചവർക്ക് ടെസ്റ്റിൽ പങ്കെടുക്കാനുള്ള സ്ലോട്ട് ലഭിക്കുന്നില്ല. എന്നാൽ ചില ഡ്രൈവിംഗ് സ്‌കൂളുകൾ മുഖേന അപേക്ഷിച്ചവർക്ക് ലഭിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ‘പരിവാഹൻ സാരഥി’ സൈറ്റിലൂടെ മാത്രമേ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാനാവൂ. അപേക്ഷകന്റെ മൊബൈലിൽ വരുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചാണ് സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഓൺലൈനിൽ തിരക്ക് കുറവുള്ള പുലർച്ചെയും മറ്റും അപേക്ഷ നൽകിയ ഡ്രൈവിംഗ് സ്കൂളുകൾക്കാണ് കൂടുതൽ സ്ളോട്ട് ലഭിച്ചത്. ഇതിൽ അനധികൃതമായി ഒന്നുമില്ലെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ പറയുന്നു. ലേണേഴ്സ് ലൈസൻസിന്റെ കാലാവധി അവസാനിച്ചിട്ടും ടെസ്റ്റിൽ പങ്കെടുക്കാനാവാത്ത നിരവധി പേരുണ്ട്. കാലാവധി അവസാനിക്കുന്നവർക്ക് മുൻഗണന നൽകാനുള്ള ശ്രമം കൂടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് അപേക്ഷകരുടെ ആവശ്യം. ആറുമാസമാണ് ലേണേഴ്സ് കാലാവധി.

Leave A Reply
error: Content is protected !!