രാജ്യത്ത് ഊ​ർ​ജ്ജ പ്ര​തി​സ​ന്ധി തീ​രു​ന്നു : കേ​ന്ദ്രം

രാജ്യത്ത് ഊ​ർ​ജ്ജ പ്ര​തി​സ​ന്ധി തീ​രു​ന്നു : കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഊ​ർ​ജ്ജ പ്ര​തി​സ​ന്ധി തീ​രു​ന്ന​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ . ക​ൽ​ക്ക​രി നീ​ക്ക​ത്തി​ന് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. അതെ സമയം സം​സ്ഥ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ദി​നം ര​ണ്ടു ല​ക്ഷം ട​ൺ ക​ൽ​ക്ക​രി ന​ൽ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

‘കോ​ൾ ഇ​ന്ത്യ​’ക്ക് സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കേ​ണ്ട കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്രo നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​ന ക​ൽ​ക്ക​രി ഖ​ന​നം അ​ടു​ത്ത അ​ഞ്ച് ദി​വ​സം കൊ​ണ്ട് 1.94 മി​ല്യ​ൺ ട​ണ്ണി​ൽ നി​ന്ന് ര​ണ്ട് മി​ല്യ​ൺ ട​ണ്ണാ​യി ഉ​യ​ർ​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ ശ്രോ​ത​സു​ക​ളെ ഉ​ദ്ധ​രി​ച്ച് പ്രമുഖ വാർത്താ ഏജൻസി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Leave A Reply
error: Content is protected !!