മുട്ടിൽ മരം മുറി: അന്വേഷണം തുടരുന്നു, കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി

മുട്ടിൽ മരം മുറി: അന്വേഷണം തുടരുന്നു, കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി

തിരുവനന്തപുരം: മുട്ടിൽ മരം മുറിയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്നും കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ.

അന്തിമ റിപ്പോർട്ട് ലഭിച്ച് അടുത്ത ഘട്ടം ശിക്ഷ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കേസിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക നടപടികൾ സ്വീകരിച്ചു.

വന്യ ജീവി അക്രമണത്തിന് സർക്കാരിന്റെ പ്രത്യേക ഇൻഷുറൻസ് ആവശ്യമില്ല. നിലവിലുള്ള സ്‌കീം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ വനാതിർത്തികളിലുള്ള സോളാർ വേലി, ആന മതിൽ എന്നിവ തീർത്തും അപര്യാപ്തമാണെന്നും, അതിനാൽ വിസ്തൃതി വർദ്ധിപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

 

Leave A Reply
error: Content is protected !!