തോണിയില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തോണിയില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കുമ്ബള: യന്ത്രത്തകരാര്‍മൂലം നടുക്കടലില്‍ തോണിയില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഉപ്പള മൂസോടിയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ഫാറൂഖ്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള സി.എം. മടവൂര്‍ എന്ന തോണിയാണ് മുസോടി ഹാര്‍ബറില്‍ നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ്​ കടലില്‍ കുടുങ്ങിയത്.

തോണിയിലുണ്ടായിരുന്ന അയലകടപ്പുറം സ്വദേശികളായ ഫാറൂഖ്, ശ്രീധര്‍, വിജയ്‌, റിയാസ്, സിദ്ദീഖ്​ എന്നിവരെയാണ് കുമ്ബള കോസ്​റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
ഇവരെ മഞ്ചേശ്വരം മുസോടി ഹാര്‍ബറില്‍ എത്തിച്ചു.

കുമ്ബള കോസ്​റ്റല്‍ സ്​റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. ദിലീഷ്, സബ് ഇന്‍സ്‌പെക്ടര്‍ പരമേശ്വര നായ്​ക് എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒ രാജേഷ്, ബോട്ട് സ്രാങ്ക് ബാബു, മറൈന്‍ ഹോം ഗാര്‍ഡ് ദാമോദരന്‍, ബോട്ട് ഡ്രൈവര്‍ പ്രിയദര്‍ശന്‍ലാല്‍, എ.എസ്.ഐ അഹമ്മദ്, മത്സ്യത്തൊഴിലാളികളായ ആരിക്കാടിയിലെ അബ്​ദുല്ല, റഫീഖ്, അബ്​ദുല്‍ ഖാദര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.’

Leave A Reply
error: Content is protected !!