വിഡിയോ ക്ലിപ്പിലൂടെ അപമാനിച്ചെന്ന് പരാതി; കുവൈത്തില്‍ ആര്‍ട്ടിസ്റ്റിന് 3000 ദിനാര്‍ പിഴ ശിക്ഷ

വിഡിയോ ക്ലിപ്പിലൂടെ അപമാനിച്ചെന്ന് പരാതി; കുവൈത്തില്‍ ആര്‍ട്ടിസ്റ്റിന് 3000 ദിനാര്‍ പിഴ ശിക്ഷ

കുവൈത്ത് സിറ്റി: വിഡിയോ ക്ലിപ്പിലൂടെ അഭിഭാഷകനെ അപമാനിച്ചെന്ന പരാതിയില്‍ കുവൈത്തിലെ പ്രമുഖ ആര്‍ട്ടിസ്റ്റ് ഖാലിദ് അല്‍ മുല്ലക്ക് 3000 ദിനാര്‍ പിഴ ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിലൂടെ തന്നെ അപമാനിച്ചെന്ന് കാണിച്ച് അഭിഭാഷകന്‍, അല്‍ മുല്ലക്കെതിരെ പബ്ലിക് പ്രോസിക്യൂഷനെ സമീപിക്കുകയായിരുന്നു.

ഒരു ടെലിവിഷന്‍ പരിപാടിയിൽ ആലപിച്ച ഗാനത്തിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെയും അല്‍ മുല്ല അപമാനിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു . തന്റെ അഭിമാനം സംരക്ഷിക്കാനും നിയമ സംവിധാനത്തെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന പ്രവണത അവസാനിപ്പിക്കാനുമാണ് ഇത്തരമൊരു നിയമനടപടിയ്‍ക്ക് മുതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കേസ് പരിഗണിച്ച അപ്പീല്‍ കോടതി ഖാലിദ് അല്‍ മുല്ലയ്‍ക്ക് 3000 ദിനാര്‍ പിഴ ശിക്ഷയായി വിധിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!