റോഡ്​ നിര്‍മാണത്തിലെ അപാകത; ഗവ. എല്‍.പി സ്​കൂള്‍ മുറ്റം ച​ളി​ക്കു​ള​മാ​യി

റോഡ്​ നിര്‍മാണത്തിലെ അപാകത; ഗവ. എല്‍.പി സ്​കൂള്‍ മുറ്റം ച​ളി​ക്കു​ള​മാ​യി

റാ​ന്നി: റോ​ഡ് വി​ക​സ​ന​ത്തെ തു​ട​ര്‍​ന്ന് വൈ​ക്കം സ്കൂ​ളിന്റെ മുറ്റം ച​ളി​ക്കു​ള​മാ​യി . പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ വൈ​ക്കം കു​ത്തു​ക​ല്ലു​ങ്ക​ല്‍ പ​ടി​യി​ലെ ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ അ​പാ​ക​ത ആ​രോ​പി​ക്കു​ന്ന​ത്. വൈ​ക്കം ഗ​വ.​എ​ല്‍.​പി സ്കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലൂ​ടെ​യാ​ണ് പ​ഴ​യ ക​ലു​ങ്ക് സ്ഥാ​പി​ച്ചി​രു​ന്ന​ത്.നി​ല​വി​ലെ ര​ണ്ടു ക​ലു​ങ്കു​ക​ള്‍ അ​ട​യ്ക്കു​ക​യും സ്കൂ​ളി‍െന്‍റ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളു​ടെ ഇ​ട​യി​ലൂ​ടെ പു​തി​യ വ​ലി​യ ക​ലു​ങ്ക്​ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​ഴ​ക്കാ​ല​ത്ത് കു​ത്തൊ​ഴു​ക്കു​ണ്ടാ​യി ച​ളി വെ​ള്ളം സ്കൂ​ള്‍ മു​റ്റ​ത്ത് കെ​ട്ടി നി​ല്‍​ക്കു​ന്നു.

മ​ഴ​ക്കാ​ല​ത്ത്​ വെ​ള്ളം സ്കൂ​ളി‍െന്‍റ മു​റ്റ​ത്തേ​ക്ക് കൂ​ടു​ത​ലാ​യെ​ത്തു​ന്ന​ത് കു​ട്ടി​ക​ളി​ല്‍ ഭീ​തി​ ഉണ്ടാക്കുന്നു . മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ വെ​ള്ളം സ്കൂ​ളി​ല്‍ ക​യ​റി നാ​ശ​ന​ഷ്​​ട​ത്തി​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഇ​തി​നു പു​റ​മെ വെ​ള്ളം ഒ​ഴു​കി​യെ​ത്തി സ്കൂ​ളി​ന്​ പി​ന്നി​ലു​ള്ള ഓ​ട​യി​ല്ലാ​ത്ത തി​രു​വാ​ഭ​ര​ണ പാ​ത ത​ക​രു​ന്ന​തി​നും കാ​ര​ണ​മാ​വു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള പ​ത്ത​ടി​യോ​ളം വീ​തി​യു​ള്ള ക​ലു​ങ്ക് കോ​ണ്‍ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചു. വാ​ര്‍ഡി‍െന്‍റ അ​തി​ര്‍ത്തി തോ​ടാ​ണി​ത്.

സ്കൂ​ളി‍െന്‍റ മു​റ്റം മു​ഴു​വ​ന്‍ അ​പ​ഹ​രി​ച്ചാ​ണ്​ പു​തി​യ റോ​ഡി‍െന്‍റ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. മ​ധ്യ​ത്തി​ലൂ​ടെ പു​തി​യ​താ​യി രൂ​പം കൊ​ണ്ട തോ​ടു​കൂ​ടി​യാ​യ​പ്പോ​ള്‍ റാ​ന്നി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന ഗ​വ.​സ്കൂ​ളി‍െന്‍റ ഖ്യാ​തി സ്ഥ​ല​പ​രി​മി​തി മൂ​ലം വീ​ര്‍പ്പു​മു​ട്ടു​ന്ന​താ​യി. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ.​എ​സ്.​ടി.​പി,പൊ​തു​മ​രാ​മ​ത്ത്,റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു.​എ​ന്നാ​ല്‍, തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ആ​യി​ല്ല .ന​വം​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​മ്ബ്​ സ്കൂ​ള്‍ മു​റ്റ​ത്തെ ച​ളി നീ​ക്കി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Leave A Reply
error: Content is protected !!