ഉത്ര വധം: പ്രതി സൂരജിന്റെ ശിക്ഷാവിധി അല്‍പസമയത്തിനകം; പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബം

ഉത്ര വധം: പ്രതി സൂരജിന്റെ ശിക്ഷാവിധി അല്‍പസമയത്തിനകം; പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബം

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷാ വിധിയറിയാൻ ഉത്രയുടെ പിതാവ് വിജയസേനനും സഹോദരന്‍ വിഷുവും കോടതിയിലെത്തി. വിധി അല്പസമയത്തിനകം ഉണ്ടാവും.

സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ശിക്ഷ വിധിക്കുക. പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.

സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉത്രയുടെ കുടുംബം. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ സഹോദരന്‍ വിഷുവും പ്രതികരിച്ചു. ‘ചെയ്ത തെറ്റുകള്‍ക്ക് പരമാവധി ശിക്ഷയാണ് ലഭിക്കേണ്ടത്.

നാളെ ഈയവസ്ഥ മറ്റാര്‍ക്കും വരരുത്. വധശിക്ഷയാണ് പ്രതീക്ഷിക്കുന്നത്. മറ്റെന്ത് ശിക്ഷ കൊടുത്താലും മാതൃകയാവില്ല. കുടുംബാംഗത്തിന്റെ മരണവും അതിനുപിന്നിലെ നിയമപോരാട്ടവും ഒട്ടും സുഖകരമല്ല’. ഉത്രയുടെ സഹോദരന്‍ പറഞ്ഞു.

Leave A Reply
error: Content is protected !!