യുപിയുടെ ​കോവിഡ് പ്രതിരോധം പല രാജ്യങ്ങളും മാതൃകയാക്കുന്നു : യോഗി ആദിത്യനാഥ്​

യുപിയുടെ ​കോവിഡ് പ്രതിരോധം പല രാജ്യങ്ങളും മാതൃകയാക്കുന്നു : യോഗി ആദിത്യനാഥ്​

ലഖ്​നൗ: ഉത്തർ പ്രദേശ്​ ​കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്​ത രീതി പല സംസ്ഥാനങ്ങളും രാജ്യങ്ങളും വരെ മാതൃകയാക്കുന്നുവെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. യു.പിയിലെ കോവിഡിനെക്കുറിച്ചുള്ള ഐ.ഐ.ടി കാൺപൂറിന്‍റെ പഠനം റിലീസ്​ ചെയ്​ത്​ സംസാരിക്കുകയായിരുന്നു യോഗി .

”വലിയ ജനസംഖ്യയുള്ളതുകൊണ്ടുതന്നെ സംസ്ഥാനത്തിന് കടുത്ത വെല്ലുവിളികൾ ഉണ്ടായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്​തതയും തൊഴിലാളികളുടെ ഒഴുക്കും ഉണ്ടായിരുന്നു. പക്ഷേ ഇന്ന്​ യുപി കോവിഡ്​ കൈകാര്യം ചെയ്​ത രീതി നിരവധി സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും വരെ മാതൃകയാണ്”​.

”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ ആരോഗ്യ​മേഖല ശക്തിപ്പെട്ടില്ലായിരുന്നെങ്കിൽ മഹാമാരിക്കെതിരെ പൊരുതാൻ രാജ്യത്തിന്​ സാധിക്കുമായിരുന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മാത്രമല്ല, ഉത്തർപ്രദേശിൽ ചികിത്സ സൗകര്യങ്ങൾ വിപുലപ്പെടുത്താനും ഞങ്ങൾക്കാ​യി” -യോഗി വ്യക്തമാക്കി .

Leave A Reply
error: Content is protected !!