നാവായിക്കുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

നാവായിക്കുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കല്ലമ്പലം: ദേശീയ പാതയിൽ നാവായിക്കുളം വലിയ പള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ നാവായിക്കുളം പണയിൽ വീട്ടിൽ കല (40), മക്കളായ ശങ്കർ (20), ആര്യ (12), കലയുടെ സഹോദരിയുടെ മകൾ കീർത്തന (11) എന്നിവർക്കും അപകടസമയത്ത് അതുവഴി പോവുകയായിരുന്ന ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

കല്ലമ്പലം ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറും എതിർ ദിശയിലൂടെ ഓവർടേക്ക് ചെയ്തു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിനെ മറികടന്നു വന്ന കാർ കലയും മക്കളും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇരുകാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

Leave A Reply
error: Content is protected !!