കെവിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ന്യൂ ജേഴ്‌സി ഗവർണർ ഫിൽ മർഫിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചു

കെവിൻ ജോർജ്ജിന്റെ നേതൃത്വത്തിൽ ന്യൂ ജേഴ്‌സി ഗവർണർ ഫിൽ മർഫിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചു

അറ്റോർണി കെവിൻ ജോർജ്ജിന്റെയും അറ്റോർണി ഗാരി പാസ്റിച്ചയുടെയും, സാം മടാലിയുടെയും നേതൃത്വത്തിൽ, വരാനിരിക്കുന്ന ന്യൂ ജേഴ്‌സി ഗവർണർ തെരെഞ്ഞെടുപ്പിൽ ഗവർണർ ഫിൽ മർഫിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് ശേഖരണം നടന്നു. ഒരു ലക്ഷം ഡോളറോളം ഫണ്ട് ശേഖരിച്ചു. ഫണ്ട് ശേഖരണ പരിപാടിയിൽ ഗവർണർ ഫിൽ മർഫിയും, പത്നി റ്റാമി മർഫിയോടൊപ്പം ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യവസായ പ്രമുഖരും പങ്കെടുത്തു.

ശ്രീ ഫിൽ മർഫിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് ശേഖരണം ഏകദേശം മൂന്ന് മില്യൺ ഡോളർ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫണ്ട് ശേഖരണ പരിപാടിയുടെ ഭാഗമാകാനും ഒരു ലക്ഷം ഡോളറോളം ശേഖരിക്കാനും കഴിഞ്ഞത് വലിയ ഒരു നേട്ടമായി കാണുന്നുവെന്ന് ശ്രീ കെവിൻ ജോർജ്ജ് പറഞ്ഞു.

ശ്രീ കെവിൻ ജോർജ്ജ് ന്യൂ ജേഴ്‌സിയിലും ന്യൂയോർക്കിലുമായി പ്രാക്ടീസ് ചെയ്യുന്ന മലയാളി അഭിഭാഷകനാണ്. ശ്രീ ഗാരി പാസ്റിച്ചയുടെ കൂടെയാണ് അദ്ദേഹം അഭിഭാഷകനായി ജോലി ചെയ്യുന്നത്. അദ്ദേഹം ശ്രീ ഫിൽ മർഫിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്തുണ്ട്.

Leave A Reply
error: Content is protected !!