രാജ്യത്ത് ജിമെയില്‍ വ്യാപകമായി പണിമുടക്കിയതായി റിപ്പോർട്ടുകൾ

രാജ്യത്ത് ജിമെയില്‍ വ്യാപകമായി പണിമുടക്കിയതായി റിപ്പോർട്ടുകൾ

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ ഇ മെയില്‍ സേവനമായ ജിമെയില്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. മെയിലുകള്‍ സ്വീകരിക്കാനോ അയക്കാനോ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരാണ് പരാതിയുമായി രംഗത്ത് എത്തിയത് എന്ന് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സംഭവത്തില്‍ ഗൂഗിളില്‍ നിന്നും ഔദ്യോഗികമായി ഒരു പ്രസ്താവനയും ഇതുവരെ വന്നിട്ടില്ല.

ലോഗിന്‍ പ്രശ്നങ്ങള്‍ ഉള്ളതായും കുറേപ്പേര്‍ പരാതി ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 12.51 ഓടെയാണ് പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് എന്നാണ് ഡൗണ്‍ ഡിക്റ്റക്ടറിലെ വിവരങ്ങള്‍ പറയുന്നത്. രാത്രി 12 മണിവരെ വിവിധയിടങ്ങളില്‍ നിന്നും പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വിവരങ്ങൾ ഉണ്ട്.

Leave A Reply
error: Content is protected !!