പോത്തുകല്‍ കാതോലികേറ്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ തീപിടിത്തം.

പോത്തുകല്‍ കാതോലികേറ്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ തീപിടിത്തം.

എടക്കര: പോത്തുകല്‍ കാതോലികേറ്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ തീപിടിത്തം. സ്‌കൂളിന്റെ ഓഫിസ് മുറിയോട് ചേര്‍ന്ന് പഴയ രേഖകള്‍ കെട്ടിവെച്ച്‌ സൂക്ഷിക്കുന്ന സ്‌റ്റോക് റൂമിലാണ് തീപിടിച്ചത്. ഓഫിസ് മുറിയില്‍ സൂക്ഷിച്ചിരുന്ന വിവിധ രേഖകള്‍ തീപിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ചു.

പഴയകാല ടിസികള്‍, എസ് എസ് എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ തുടങ്ങി വിവിധ രേഖകളാണ് തീപിടിത്തത്തില്‍ കത്തിനശിച്ചത്. ആറ് മണിയോടെയാണ് സ്‌കൂള്‍ അധികൃതര്‍ വിവരമറിയുന്നത്. തുടര്‍ന്ന് നിലമ്ബൂരില്‍ നിന്ന് അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.ഷോര്‍ട് സര്‍ക്യൂടാണ് തീപിടിത്തത്തിന് കാരണം.ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് തീ പിടിച്ചത് .

Leave A Reply
error: Content is protected !!