സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍

സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കില്ല. ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് സർക്കാർ റദ്ദാക്കി.

ഓണ്‍ലൈന്‍ ക്ലാസിന്റെ ആവശ്യങ്ങള്‍ക്കായി കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായിരുന്നു നിര്‍ദേശം.

 

ഇവ തിരിച്ചെടുത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഇതോടെയാണ് തീരുമാനിച്ചത്. ഇതിനുള്ള ഉത്തരവും പുറത്തിറക്കിയിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ അവ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പകരം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാകിരണം പദ്ധതി വഴി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഇവ ഉപയോഗം കഴിഞ്ഞ ശേഷം സ്‌കൂളുകളില്‍ തിരിച്ചേല്‍പ്പിക്കണം.

 

Leave A Reply
error: Content is protected !!