മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി

ആ​ര്‍​പ്പൂ​ക്ക​ര: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ചൊ​വ്വാ​ഴ്​​ച രാ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ഏറ്റുമുട്ടൽ .ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റും യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ജൂ​നി​യ​ര്‍ ഡോ​ക്ട​റും ത​മ്മി​ലാ​യി​രു​ന്നു സം​ഘ​ട്ട​നം.

15 വ​യ​സ്സു​കാ​ര​െന്‍റ പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ജ​ന​റ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യെ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യ​ണ​മെ​ന്ന മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ നി​ര്‍​ദേ​ശ​ത്തെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വ​ഡോ​ക്ട​ര്‍ എതിർക്കുകയായിരുന്നു .ഇ​താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​വാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വി​ട്ടു.

Leave A Reply
error: Content is protected !!