രാ​ജ്യ​ത്ത് 15,823 പേർക്ക് കൂടി കോവിഡ് ; രോഗമുക്തി നിരക്ക് 98.06 %

രാ​ജ്യ​ത്ത് 15,823 പേർക്ക് കൂടി കോവിഡ് ; രോഗമുക്തി നിരക്ക് 98.06 %

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോഗബാധ കു​റ​ഞ്ഞ് വരുന്നു . ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,823 പേ​ർ​ക്ക് കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,01,743 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 22,844 പേ​ർ കോ​വി​ഡി​ൽ ​നി​ന്നും രോഗമു​ക്തി നേ​ടി. 226 പേ​ർ മരണത്തിന് കീഴടങ്ങുകയും ചെയ്‌തു . ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,51,189 ആ​യി ഉ​യ​ർ​ന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.06 % ആയി .

നി​ല​വി​ൽ 2,07,65 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 3,33,42,901 പേ​രാ​ണ് കോ​വി​ഡി​ൽ​ നി​ന്നും ഇതുവരെ മു​ക്തരായത് .രാ​ജ്യ​ത്ത് 50,63,845 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. ഇ​തു​വ​രെ 96,43,79,212 ( 96.43 കോടി ) പേ​ർ​ക്ക് പ്രതിരോധ വാ​ക്സി​ൻ വിതരണം ചെയ്‌തു . അതെ സമയം 7,823 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് .106 മരണങ്ങളും റിപ്പോർട്ട് ചെയ്തു . മഹാരാഷ്ട്രയിൽ 2,069 പുതിയ കേസുകളും 43 മരണങ്ങളും റിപ്പോർട്ട് ചെയ്തു .

Leave A Reply
error: Content is protected !!