ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് ഉയരുന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് ഉയരുന്നു

മാങ്കുളം : സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് എത്തുന്നു. 2403 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്. അണക്കെട്ടില്‍ ആകെ ശേഷിയുടെ 85 ശതമാനം വെള്ളം നിറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 2389.52 അടിയായി ഉയർന്നു . നിലവിലെ റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്താവുന്ന പരമാവധി ജലനിരപ്പ് 2398.86 അടിയാണ്. ഇതില്‍ 2390.8 അടി ആയാല്‍ നീലജാഗ്രത പ്രഖ്യാപിക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പ്രഖ്യാപിക്കാന്‍ ബുധനാഴ്ച രാവിലെതന്നെ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!