വിറ്റാമിന്‍ സിയുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ അറിയാം…

വിറ്റാമിന്‍ സിയുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ അറിയാം…

വിറ്റാമിൻ സി ശരീരത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്ന ഒരു അവശ്യമായ പോഷകമാണ്. വിറ്റാമിൻ സി സപ്ലിമെന്റേഷൻ രോഗപ്രതിരോധ ശേഷി ഉത്തേജിപ്പിക്കുന്നതിനും ഡിഎൻഎ തകരാറുകൾ തടയുന്നതിനും അനേകം രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഗുണകരമാണെന്ന് സെൻട്രൽ യൂറോപ്യൻ ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.

രോഗപ്രതിരോധ ശേഷി കുറവുകൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, നേത്രരോഗങ്ങൾ, ചർമ്മ ചുളിവുകൾ, പ്രസവാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ഏറ്റവും ഫലപ്രദമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി. മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെ വിറ്റാമിൻ സി കുറവുള്ള ആളുകൾക്കും പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പോഷകാഹാര വിദഗ്ധർ നിർദേശിക്കുകയും ചെയ്യുന്നു .

രക്തസ്രാവമുള്ള മോണകളും ഇരുണ്ട നിറത്തിലുള്ള മലവും വിറ്റാമിൻ സിയുടെ അഭാവത്തിന്റെ മറ്റൊരു ലക്ഷണമാണ്. മന്ദഗതിയിൽ മുറിവ് ഉണങ്ങുന്നതും വിറ്റാമിൻ സിയുടെ കുറവാണ്. ക്ഷീണം, ബലഹീനത എന്നിവയും വിറ്റാമിൻ സിയുടെ കുറവിന്റെ മറ്റൊരു ലക്ഷണമാണ്.

ഇടയ്ക്കിടെ രോഗബാധിതരാകുകയും സുഖം പ്രാപിക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്നുവെങ്കിൽ മതിയായ പ്രതിരോധശേഷി ഇല്ലാത്തതുകൊണ്ടായിരിക്കാം. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

Leave A Reply
error: Content is protected !!