കൊ​യ്ത്തു​മെ​തി യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ന് 2000 രൂപ വാടക

കൊ​യ്ത്തു​മെ​തി യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ന് 2000 രൂപ വാടക

കോ​ട്ട​യം: ജി​ല്ല​യി​ല്‍ വി​രി​പ്പു കൃ​ഷി വി​ള​വെ​ടുപ്പ് കൊ​യ്ത്തു​മെ​തി യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ന് 2000 രൂ​പ​യും കൊ​യ്ത്തി​ന് ബു​ദ്ധി​മു​ട്ടു​ള്ള മോ​ശ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് 2300 രൂ​പ​യും വാ​ട​ക നി​ശ്ച​യി​ച്ചു.വി​രി​പ്പു​കൃ​ഷി വി​ള​വെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​ര്‍ ഡോ. ​പി.​കെ. ജ​യ​ശ്രീ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്‌​ട​റേ​റ്റി​ല്‍ കൂ​ടി​യ ക​ര്‍​ഷ​ക​പ്ര​തി​നി​ധി​ക​ളു​ടെ​യും കൊ​യ്ത്തു​മെ​തി യ​ന്ത്രം ഉ​ട​ക​മ​ളു​ടെ​യും കൃ​ഷി-​കെ​യ്‌​കോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.സാ​ധാ​ര​ണ നി​ല​യി​ലു​ള്ള ഒ​രേ​ക്ക​ര്‍ നി​ലം ഒ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കൊ​യ്യ​ണ​മെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

കെ​യ്‌​കോ​യു​ടെ യ​ന്ത്ര​ങ്ങ​ള്‍ മ​ണി​ക്കൂ​റി​ന് 800 രൂ​പ നി​ര​ക്കി​ലാ​ണ് ന​ല്‍​കു​ന്ന​ത്. ഡീ​സ​ല്‍, ഗ​താ​ഗ​ത​ച്ചെ​ല​വ് പാ​ട​ശേ​ഖ​ര സ​മി​തി​ക​ളാ​ണ് വ​ഹി​ക്കു​ന്ന​ത്. കാ​ര്യ​ക്ഷ​മ​ത​യു​ള്ള യ​ന്ത്ര​ങ്ങ​ള്‍ ഇ​റ​ക്കു​ന്നു​വെ​ന്ന് കൃ​ഷി എ​ന്‍​ജി​നീ​യ​ര്‍ ഉ​റ​പ്പാ​ക്ക​ണം.കെ​യ്‌​കോ മി​ഷ​നു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും​വി​ധം പാ​ട​ശേ​ഖ​ര​സ​മി​തി​ക​ള്‍​ക്ക് കൃ​ത്യ​മാ​യി ന​ല്‍​കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.ജി​ല്ല​യി​ല്‍ എ​ട്ട്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 4653 ഹെ​ക്ട​ര്‍ സ്ഥ​ല​ത്താ​ണ് വി​രി​പ്പ്​ കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്.

Leave A Reply
error: Content is protected !!